ഹബക്കൂക്കിന്‍െറ പ്രാര്‍ത്ഥന 
3
1 പ്രവാചകനായ ഹബക്കൂക്കിന്‍െറ വിലാപ രാഗത്തിലുള്ള പ്രാര്‍ത്ഥന. 
2 യഹോവേ, നിന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഞാന്‍ കേട്ടു. 
യഹോവേ, മുന്‍കാലങ്ങളില്‍ നീ ചെയ്ത ഉജ്ജ്വലപ്രവൃത്തികള് എന്നെ അത്ഭുത സ്തബ്ദനാക്കുന്നു. 
ഞങ്ങളുടെ കാലത്തും അതൊക്കെ സംഭവിപ്പിച്ചാലും എന്നു ഞാനി പ്പോള്‍ പ്രാര്‍ത്ഥിക്കുന്നു. 
ഞങ്ങളുടെ ദിവസങ്ങ ളില്‍ത്തന്നെ അതൊക്കെ സംഭവിപ്പിക്കേണമേ, 
പക്ഷേ നിന്‍െറ ആഹ്ലാദത്തിമിര്‍പ്പിലും ഞങ്ങ ളോടു കരുണ കാട്ടാന്‍ ഓര്‍ക്കേണമേ. 
3 ദൈവം തേമാനില്‍നിന്നും വരുന്നു. 
പാറാന്‍ മലയില്‍നിന്നും പരിശുദ്ധനായവന് വരുന്നു. 
യഹോവയുടെ തേജസ്സ് സ്വര്‍ഗ്ഗത്തെ മൂടുന്നു! 
ഭൂമിയില്‍ അവന്‍െറ സ്തുതി നിറയുന്നു! 
4 അവന്‍െറ കൈയില്‍നിന്നും വെട്ടിത്തിളങ്ങു ന്നൊരു പ്രകാശരശ്മി പുറപ്പെടുന്നു. 
ആ കൈ യില്‍ അത്തരം ശക്തി ഒളിച്ചിരിക്കുന്നു. 
5 രോഗങ്ങള്‍ അവനുമുന്പേ പോയി. 
വിനാശ കന് അവനു പിന്നാലെയും. 
6 യഹോവ എഴുന്നേറ്റുനിന്നു ഭൂമിയെ വിധി ച്ചു. 
എല്ലാ രാഷ്ട്രക്കാരെയും അവന് നോക്കി. 
അവര്‍ ഭയംകൊണ്ടു വിറയ്ക്കുകയും ചെയ്തു. 
അനവധി വര്‍ഷങ്ങള്‍ പര്‍വതങ്ങള്‍ ബലമായി നിന്നു. 
പക്ഷേ ആ പര്‍വതങ്ങള്‍ കഷണങ്ങ ളായി നിലം പൊത്തി. 
പഴയ പര്‍വതങ്ങള്‍ നിലംപതിച്ചു. 
ദൈവം എപ്പോഴും അങ്ങനെയാ യിരുന്നു! 
7 കൂശാന്നഗരങ്ങള് ദുരിതത്തിലായതു ഞാന്‍ കണ്ടു. 
മിദ്യാന്െറ ഭവനങ്ങള്‍ ഭയന്നു വിറച്ചു. 
8 യഹോവേ, നദികളോടു നിനക്കു കോപമാ യിരുന്നോ? 
ജലപ്രവാഹങ്ങളോടു നിനക്കു കോപമായിരുന്നോ? 
സമുദ്രത്തോടു നിനക്കു കോപമായിരുന്നോ? 
നിന്‍െറ കുതിരകളെയും തേരുകളെയും വിജയത്തിലേക്കു നയിച്ചപ്പോള്‍ നിനക്കു കോപമായിരുന്നുവോ? 
9 എന്നിട്ടും നീ നിന്‍െറ മഴവില്ലു കാട്ടി. 
അത് ഭൂമിയിലെ കുടുംബങ്ങളുമായുള്ള നിന്‍െറ കരാ റിന്‍െറ തെളിവായിരുന്നു. 
വരണ്ടകര നദികളെ പിളര്‍ത്തുന്നു. നദികള്‍ ഭൂമിയില്‍നിന്നും പൊട്ടി യൊഴുകുന്നു. 
10 പര്‍വതങ്ങള്‍ നിന്നെ കണ്ടു ഞെട്ടി. 
വെള്ളം കരയില്‍നിന്നും ഒഴുകി. 
കരയ്ക്കുമേല് തന്‍െറ അധികാരം നഷ്ടപ്പെട്ടതുപോലെ 
സമുദ്രജലം ഉച്ചത്തില്‍ ഗര്‍ജ്ജിച്ചു. 
11 സൂര്യചന്ദ്രന്മാര്ക്കു തിളക്കം നഷ്ടപ്പെട്ടു. 
നിന്‍െറ മിന്നല്‍പ്പിണരുകളുടെ തിളക്കം അവ യുടെ പ്രഭയെ ഇല്ലാതാക്കി. 
വായുവിലൂടെ പായുന്ന കുന്തങ്ങളും അന്പുകളും പോലെയാ യിരുന്നു ഇടിമിന്നല്‍. 
12 നീ കോപത്തോടെ ഭൂമിക്കുമേല്‍ നടന്ന് 
രാഷ്ട്രങ്ങളെ ശിക്ഷിച്ചു. 
13 നിന്െറജനതയെ രക്ഷിക്കാന്‍ നീ വന്നു. 
നിന്‍െറ തെരഞ്ഞെടുക്കപ്പെട്ട രാജാവിനെ വിജ യത്തിലേക്കു നയിക്കാനായി നീ വന്നു. 
ഓരോ ദുഷ്ടകുടും ബനായകന്മാരെയും 
വലിപ്പച്ചെറു പ്പം നോക്കാതെ നീ വധിച്ചു. 
14 ശത്രുഭടന്മാരെ നീ മോശെയുടെ ഊന്നുവടി കൊണ്ടു തടഞ്ഞു. 
കൊടുങ്കാറ്റിന്‍െറ ശക്തിയോ ടെയാണ് 
ആ ഭടന്മാര് ഞങ്ങള്‍ക്കെതിരെ വന്നത്. 
ഒരു പാവപ്പെട്ടവനെ രഹസ്യമായി പിടിച്ചു പറിക്കുന്പോലെ 
അനായാസമായി ഞങ്ങളെ തോല്പിക്കാം എന്നായിരുന്നു അവര്‍ കരുതിയിരു ന്നത്. 
15 പക്ഷേ നീ ചെളിയിളക്കിക്കൊണ്ട് നിന്‍െറ കുതിരകളെ സമുദ്രത്തിലൂടെ നയിച്ചു. 
മഹാസ മുദ്രത്തെ അവ ഇളക്കി മറിച്ചു. 
16 കഥ കേട്ട് എന്‍െറ ദേഹം മുഴുവന്‍ വിറച്ചു! 
ഞാന്‍ ഉച്ചത്തില്‍ ചൂളം വിളിച്ചു. 
എന്‍െറ അസ്ഥികള്‍വരെ എനിക്കു ക്ഷീണം തോന്നി. 
വിറച്ചുകൊണ്ട് വെറുതെ ഞാന്‍ നിന്നു. 
അതി നാല് വിനാശത്തിന്‍െറ ദിനം ജനങ്ങളെ ആക്ര മിക്കാന് വരുന്നത് ഞാന്‍ ക്ഷമയോടെ കാത്തി രിക്കും. 
എപ്പോഴും യഹോവയില്‍ ആഹ്ലാദിക്കുക 
17 അത്തിമരങ്ങളില്‍ പഴമുണ്ടായില്ലെന്നു വരാം. 
മുന്തിരിവള്ളികളില്‍ മുന്തിരിയുണ്ടായി ല്ലെന്നു വരാം. 
ഒലീവുമരങ്ങളില്‍ ഒലീവുണ്ടായി ല്ലെന്നു വരാം. 
വയലുകളില്‍ ഭക്ഷണമുണ്ടായി ല്ലെന്നു വരാം. 
ആലകളില്‍ ഒരാടുമുണ്ടായില്ലെ ന്നു വരാം. 
തൊഴുത്തുകളില്‍ കന്നുകാലികളൊ ന്നുമുണ്ടായില്ലെന്നിരിക്കാം. 
18 പക്ഷേ ഞാന്‍ അപ്പോഴും യഹോവയില്‍ ആനന്ദിക്കും. 
എന്‍െറ രക്ഷകനായ ദൈവത്തില്‍ ഞാനാഹ്ലാദിക്കും. 
19 എന്‍െറ യജമാനനായ യഹോവ എനിക്ക് എന്‍െറ കരുത്ത് തരുന്നു. 
മാനിനെപ്പോലെ വേഗത്തിലോടാന്‍ അവനെന്നെ സഹായിക്കു ന്നു. 
പര്‍വതങ്ങളില്‍ അവനെന്നെ സുരക്ഷിത നായി നയിക്കുന്നു. 
സംഗീതസംവിധായകന് എന്‍െറ തന്ത്രിവാദ്യത്തില്‍.