സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു 
42
1 കനാനിലും ക്ഷാമം രൂക്ഷമായിരുന്നു. പക്ഷേ ഈ ജിപ്തില്‍ ധാരാളം ധാന്യമുണ്ടെന്ന് യാക്കോബ് അറിഞ്ഞു. അതിനാല്‍ യാക്കോബ് തന്റെ പുത്രന്മാ രോ ടു പറഞ്ഞു, “നമ്മള് എന്തിനാണിവിടെ നിഷ്ക്രിയ രായി രിക്കുന്നത്? 
2 ഈജിപ്തില്‍ വില്ക്കാന് മാത്രം ധാന്യമു ണ്ടെന്നു ഞാനറിയുന്നു. അതിനാല്‍ നമുക്കവിടെ ചെന്‍ നു ധാന്യം വാങ്ങാം. അങ്ങനെ നമുക്കു മരിക്കാതെ ജീ വിക്കാം!” 
3 അതിനാല്‍ യോസേഫിന്റെ സഹോദരന്മാരില് പത്തു പേര് ധാന്യം വാങ്ങാന്‍ ഈജിപ്തിലേക്കു പോയി. 
4 യാക് കോബ് ബെന്യാമീനെ മാത്രം അയച്ചില്ല. (യോസേ ഫിന്റെ യഥാര്‍ത്ഥ സഹോദരന് ബെന്യാമീനായിരുന്നു.) ബെന്യാമീന് എന്തെങ്കിലും ദോഷം വന്നേക്കുമോ എ ന്ന് യാക്കോബ് ഭയന്നു. 
5 കനാനില്‍ ക്ഷാമം രൂക്ഷമായിരുന്നതിനാല്‍ ധാരാളം പേര് അവിടെനിന്നും ഭക്ഷണം വാങ്ങാന്‍ ഈജിപ് തിലേ ക്കു പോയി. യിസ്രായേലിന്റെ പുത്രന്മാരും അവരോ ടൊപ്പമുണ്ടായിരുന്നു. 
6 യോസേഫായിരുന്നു ആ സമയം ഈജിപ്തിലെ ഗവര് ണ്ണര്. ഭക്ഷണം വാങ്ങാന്‍ പുറമേനിന്നു വന്നിരു ന്നവ ര്‍ക്ക് അതു വില്‍ക്കുന്നതും യോസേഫായിരുന്നു. അതി നാല് യോസേഫിന്റെ സഹോദരന്മാരും അവന്റെ മുന്പി ല്‍ വന്ന് നമസ്കരിച്ചു. 
7 യോസേഫ് തന്റെ സഹോദരന് മാരെ കണ്ടപ്പോള്‍ത്തന്നെ അവരെ തിരിച്ചറിഞ്ഞു. എങ്കിലും അപരിചിതരോടെന്നപോലെ അയാള്‍ അവ രോടു പെരുമാറി. അവന് അവരോടു പരുഷമായി സംസാ രിച്ചു. അവന് ചോദിച്ചു, “നിങ്ങള്‍ എവിടെനിന്നും വരുന്നു?” 
സഹോദരന്മാര് പറഞ്ഞു, “ഞങ്ങള്‍ കനാനില്നിന്നും വന്നവരാണ്. ധാന്യം വാങ്ങാനാണ് ഞങ്ങളിവിടെ വന്ന ത്.” 
8 ഇവര്‍ തന്റെ സഹോദരന്മാരാണെന്ന് യോസേഫ് അറിഞ്ഞു. പക്ഷേ അവന് ആരാണെന്ന് അവര്‍ അറി ഞ് ഞിരുന്നില്ല. 
9 താന്‍ തന്റെ സഹോദരന്മാരെപ്പറ്റി ക ണ്ടിരുന്ന സ്വപ്നങ്ങള്‍ യോസേഫ് ഓര്‍മ്മിക്കുകയും ചെയ്തു. 
യോസേഫ് സഹോദരന്മാരെ ചാരന്മാരെന്നു വിളിക്കുന്നു 
യോസേഫ് തന്റെ സഹോദരന്മാരോടു പറഞ്ഞു, “നി ങ്ങള് ഭക്ഷണം വാങ്ങാന്‍ വന്നവരല്ല! നിങ്ങള്‍ ചാരന് മാരാണ്. ഞങ്ങളുടെ ദൌര്‍ബ്ബല്യം മനസ് സിലാക് കാ നാണു നിങ്ങള്‍ വന്നിരിക്കുന്നത്. 
10 പക്ഷേ സഹോദരന്മാര് പറഞ്ഞു, “അല്ല, പ്രഭോ! ഞങ്ങള്‍ അങ്ങയുടെ ഭൃത്യന്മാരായാണു വന്നത്. ഭക്ഷ ണം വാങ്ങാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ വന്നത്. 
11 ഞ ങ്ങളെല്ലാം സഹോദരന്മാരും ഒരേ പിതാവിന്റെ മക്കളു മാണ്. ഞങ്ങള്‍ സത്യസന്ധരാണ്. ഞങ്ങള്‍ ഭക്ഷണത്തിനു വേണ്ടി മാത്രം വന്നവരാണ്.” 
12 അപ്പോള്‍ യോസേഫ് അവരോടു പറഞ്ഞു, “അല്ല! ഞങ്ങളുടെ ദൌര്‍ബ്ബല്യം അറിയാന്‍ വന്നവരാണ് നി ങ് ങള്.” 
13 സഹോദരന്മാര് പറഞ്ഞു, “അല്ല! ഞങ്ങള്‍ സഹോ ദരന്മാരാണ്. ഞങ്ങള്‍ പന്ത്രണ്ട് സഹോദരന്മാരാണ്. ഞ ങ്ങള് ഒരപ്പന്റെ മക്കളാണ്. ഞങ്ങളുടെ ഇളയ സഹോദര ന് വീട്ടില്‍ പിതാവിനോടൊത്തിരിക്കുകയാണ്. ഒരു സ ഹോദരന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. ഞങ്ങള്‍ അങ് ങയുടെ മുന്പില് ദാസന്മാരാണ്. ഞങ്ങള്‍ കനാന്‍ ദേശത്തു നിന്നും വന്നവരാണ്.” 
14 പക്ഷേ യോസേഫ് അവരോടു പറഞ്ഞു, “അല്ല! ഞാന്‍ പറഞ്ഞതു ശരിയാണെന്നു ഞാന്‍ കാണുന്നു. നി ങ്ങള് ചാരന്മാരാണ്. 
15 പക്ഷേ നിങ്ങള്‍ പറയുന്നതു സത് യമാണെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അവസരം തരാം. നിങ്ങളുടെ ഏറ്റവും ഇളയസഹോദരന് ഇവിടെ യെ ത്തുംവരെ നിങ്ങളെ പോകാനനുവദിക്കില്ലെന്ന് ഫറ വോന്റെ നാമത്തില്‍ ഞാന്‍ സത്യം ചെയ്യുന്നു. 
16 നിങ് ങളിലൊരാള് പോയി ഇളയസഹോദരനെ എന്റെ മുന്പി ല്‍ കൊണ്ടു വരാന്‍ ഞാന്‍ അനുവദിക്കാം. അതുവരെ ബാക് കിയുള്ളവര് തടവറയില്‍ കിടക്കണം. നിങ്ങള്‍ പറയുന്നതു സത്യമാണോ എന്നറിയണമല്ലോ. പക്ഷേ ഞാന്‍ കരു തുന്നത് നിങ്ങള്‍ ചാരന്മാരാണെന്ന് തന്നെയാണ്.” 
17 അ നന്തരം യോസേഫ് അവരെ തടവറയില്‍ മൂന്നുദിവസം പാ ര്‍പ്പിച്ചു. 
ശിമെയോനെ ജാമ്യം നിര്‍ത്തുന്നു 
18 മൂന്നു ദിവസങ്ങള്‍ക്കു ശേഷം യോസേഫ് അവരോ ടു പറഞ്ഞു, “ഞാന്‍ ദൈവഭയമുള്ള ഒരുവനാണ്! ജീവരക്ഷ യ്ക്ക് ഇങ്ങനെ ചെയ്യുക. 
19 നിങ്ങള്‍ സത്യസന്ധരാ ണെ ങ്കില്‍ അതു തെളിയിക്കാന്‍ നിങ്ങളില്‍ ഒരാള്‍ തടവറയില്‍ കിടക്കട്ടെ. മറ്റുള്ളവര്‍ക്ക് നിങ്ങള്‍ വാങ്ങിയ ധാന്യം എ ടുത്തുകൊണ്ട് ഭക്ഷണമില്ലാതിരിക്കുന്ന നിങ്ങ ളുടെ കുടുംബങ്ങളിലേക്കു മടങ്ങിപ്പോകാം. 
20 പക്ഷേ നിങ് ങള് പോയി നിങ്ങളുടെ ഇളയ സഹോദരനേയും കൂട്ടി മടങ്ങിവരണം. അപ്പോള്‍ നിങ്ങള്‍ സത്യമാണു പറഞ് ഞതെന്ന് എനിക്കു ബോധ്യമാകും, നിങ്ങള്‍ക്കു മരി ക് കേണ്ടിവരികയുമില്ല.” 
സഹോദരന്മാര് അതു സമ്മതിച്ചു. 
21 അവര്‍ പരസ് പരം പറഞ്ഞു, “നമ്മള് നമ്മുടെ ഇളയസഹോദരന് യോ സേഫിനോടു ചെയ്തതിനുള്ള അനന്തരഫലങ്ങളാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അവന്റെ മനോ വേദന നാം കണ്ടു. തന്നെ രക്ഷിക്കാന്‍ അവന് നമ്മോടു യാചിച്ചു. എന്നാല്‍ നാം അത് നിരസിച്ചു. അതു കൊ ണ്ടാണു നാം ഈ കുഴപ്പത്തില്‍ വന്നു പെട്ടത്.” 
22 അപ്പോള്‍ രൂബേന്‍ അവരോടു പറഞ്ഞു, “ആ കുട്ടി യെ ഉപദ്രവിക്കരുതെന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞ താണ്. എന്നാണ് നിങ്ങള്‍ അതു കേള്‍ക്കാന്‍ കൂടി കൂട്ടാ ക് കിയില്ല. അതിനാലിപ്പോള്‍ അവന്റെ മരണത്തിനു നാം ശിക്ഷിക്കപ്പെടുകയാണ്.” 
23 യോസേഫ് ഒരു ദ്വിഭാഷി മുഖാന്തിരമായിരുന്നു സ ഹോദരന്മാരോടു സംസാരിച്ചിരുന്നത്. അതിനാല്‍ തങ് ങളുടെ ഭാഷ യോസേഫ് മനസ്സിലാക്കിയിരുന്നുവെന്ന് അവര്‍ക്കറിയില്ലായിരുന്നു. പക്ഷേ അവര്‍ പറഞ്ഞതെ ല്ലാം യോസേഫ് കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തു. 
24 അവരുടെ വാക്കുകള്‍ യോസേഫിനെ വേദനി പ് പിച്ചു. അതിനാല്‍ യോസേഫ് അവരെ വിട്ട് മാറിയിരുന് നു കരഞ്ഞു. കുറച്ചു സമയത്തിനു ശേഷം അയാള്‍ അവരു ടെയടുത്തേക്കു മടങ്ങിപ്പോയി. അവന്, സഹോദരന് മാരിലൊരുവനായ ശിമെയോനെ അവര്‍ കാണ്‍കെ ബന്ധി ച്ചു. 
25 അവരുടെ സഞ്ചികളില്‍ ധാന്യം നിറയ്ക്കാന്‍ യോസേഫ് ഭൃത്യന്മാരോടു പറഞ്ഞു. സഹോദരന്മാര് ധാ ന്യത്തിന്റെ വില നല്കി. പക്ഷേ യോസേഫ് ആ പ ണം കൈവശം വച്ചില്ല. അവരുടെ ധാന്യം നിറച്ച സ ഞ്ചികളില് പണം തിരികെ വയ്ക്കാന്‍ അവന് തന്റെ ഭൃത് യന്മാരോട് ആജ്ഞാപിച്ചു. അനന്തരം അവരുടെ മടക്ക യാത്രക്ക് ആവശ്യമായതെല്ലാം യോസേഫ് നല്കി. 
26 അങ്ങനെ സഹോദരന്മാര് ധാന്യങ്ങളെല്ലാം കഴുത പ്പുറത്തു കയറ്റി മടങ്ങി. 
27 വഴിയിലൊരിടത്ത് അവര്‍ രാത്രി കഴിച്ചു കൂട്ടാന്‍ തങ്ങി. സഹോദരിന് മാരിലൊ രാള്‍ കഴുതയ്ക്കു കൊടുക്കാന്‍ തന്റെ ധാന്യസഞ്ചി തുറ ന്നു. അതിനുള്ളില്‍ തന്റെ പണം ഇരിക്കുന്നത് അവന് ക ണ്ടു! 
28 അവന് അതു മറ്റു സഹോദരന്മാരോടു പറഞ്ഞു, “ഇതാ! ധാന്യത്തിനു ഞാന്‍ കൊടുത്ത പണം. ആരോ അ തെന്റെ സഞ്ചിയില്‍ തിരികെ വച്ചു!”സഹോദരന്മാര് വല്ലാതെ ഭയന്നു. അവര്‍ പരസ്പരം ചോദിച്ചു, “ദൈ വം നമ്മോടെന്തൊക്കെയാണു ചെയ്തിരിയ്ക്കുന്നത്?” 
യാക്കോബിനെ വിവരമറിയിക്കുന്നു 
29 സഹോദരന്മാര് കനാന്‍ദേശത്തുള്ള തങ്ങളുടെ പിതാ വിന്റെയടുത്തേക്കു മടങ്ങി. സംഭവിച്ചതെല്ലാം അവര്‍ യാക്കോബിനോടു പറഞ്ഞു. 
30 അവര്‍ പറഞ്ഞു, “ആ രാജ് യത്തെ ഗവര്‍ണ്ണര്‍ ഞങ്ങളോടു പരുഷമായി സംസാ രിച്ചു. ഞങ്ങള്‍ ചാരന്മാരാണെന്ന് അദ്ദേഹം കരുതി! 
31 പക്ഷേ, ഞങ്ങള്‍ ചാരന്മാരല്ലെന്നും വിശ്വസ്ത രാ ണെന്നും ഞങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു! 
32 ഞങ്ങള്‍ പന്ത്രണ്ടു സഹോദരന്മാരുണ്ടെന്ന് ഞങ്ങള്‍ അദ്ദേഹ ത്തോടു പറഞ്ഞു. ഞങ്ങളുടെ പിതാവിനെപ്പറ്റിയും മരണമടഞ്ഞ സഹോദരനെപ്പറ്റിയും വീട്ടിലുള്ള ഇളയസഹോദരനെപ്പറ്റിയും ഞങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞു. 
33 “അപ്പോള്‍ ആ രാജ്യത്തെ ഗവര്‍ണ്ണര്‍ ഞങ്ങ ളോ ടു പറഞ്ഞു, ‘നിങ്ങള്‍ വിശ്വസ്തരാണെന്നു തെളിയിക് കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്: നിങ്ങള്‍ സഹോദരന് മാരിലൊ രു വനെ ഇവിടെ നിര്‍ത്തുക. ധാന്യവുമായി വീട്ടിലേക്കു മട ങ്ങുക. 
34 എന്നിട്ട് നിങ്ങളുടെ ഇളയസഹോദരനെ എ ന്റെയടുത്തേക്കു കൊണ്ടുവരിക. നിങ്ങള്‍ വിശ്വസ് ത രാണോ അതോ ഞങ്ങളെ നശിപ്പിക്കാന്‍ ഏതെങ്കിലും സൈന്യം അയച്ചതാണോ എന്ന് എനിക്കപ്പോള്‍ അ റിയാം. നിങ്ങള്‍ സത്യമാണ് പറയുന്നതെങ്കില്‍ നിങ് ങ ളുടെ സഹോദരനെ ഞാന്‍ തിരിച്ചു തരാം. അവനെ തിരിച് ചു തരുന്നതിനോടൊപ്പം ഞങ്ങളുടെ രാജ്യത്തുനി ന് നും ധാന്യം വാങ്ങുന്നതിനുള്ള സ്വാതന്ത്ര്യവും ഞാന്‍ തരും.’” 
35 അപ്പോള്‍ സഹോദരന്മാര് ഓരോരുത്തരും സഞ് ചി യില്‍നിന്നും തങ്ങള്‍ക്കുള്ള ധാന്യം പുറത്തെടുക്കാന്‍ തു ടങ്ങി. ഓരോരുത്തരുടെ സഞ്ചിയിലും അവരവരുടെ പ ണസഞ്ചിയുമുണ്ടായിരുന്നു. അതു കണ്ട സഹോദര ന് മാരും അവരുടെ പിതാവും ഭയന്നു പോയി. 
36 യാക്കോബ് അവരോടു പറഞ്ഞു, “എന്റെ പുത്ര ന്മാരെ ഓരോരുത്തരെയായി എനിക്കു നഷ്ടപ്പെടു ത് താനാണോ നിങ്ങളുടെ ഭാവം? യോസേഫ് പോയി, ശിമെ യോന്‍ പോയി. ഇപ്പോള്‍ നിങ്ങള്‍ ബെന്യാമീനെയും കൊണ്ടു പോകാന്‍ ശ്രമിക്കുന്നു!” 
37 പക്ഷേ രൂബേന്‍ തന്റെ പിതാവിനോടു പറഞ്ഞു, “ ബെന്യാമീനെ ഞാന്‍ തിരികെ കൊണ്ടു വന്നില് ലെങ്കി ല്‍ അങ്ങയ്ക്ക് എന്റെ രണ്ടു പുത്രന്മാരെയും കൊല് ലാം. എന്നെ വിശ്വസിക്കുക. ഞാന്‍ ബെന്യാമീനെ തിരി കെ കൊണ്ടുവരും. 
38 പക്ഷേ യാക്കോബ് പറഞ്ഞു, “നി ങ്ങളോടൊപ്പം വരാന്‍ ബെന്യാമീനെ ഞാന്‍ അനുവ ദി ക്കുകയില്ല. അവന്റെ സഹോദരന് മരിച്ചു. ഇനിയി പ് പോള്‍ എന്റെ ഭാര്യ റാഹേലില്‍ അവശേഷിക്കുന്ന ഏക പുത്രന് ഇവനാണ്. ഈജിപ്തിലേക്കു പോകുന്പോള്‍ ഇവനെന്തെങ്കിലും പറ്റിയാല്‍ അതെന്നെ ദുഃഖിച്ചു മരിക്കാനിടയാക്കും. നിങ്ങള്‍ ദുഃഖിതനായ ഈ വയസ് സ നെ പാതാളത്തിലേക്കു തള്ളും.”