യെരൂശലേമിലേക്കു മടങ്ങിപ്പോയ തടവുകാരുടെ പട്ടിക 
2
1 തടങ്കലില്‍നിന്നും മടങ്ങിയെത്തിയ പ്രവിശ്യക്കാര്‍ ഇവരാകുന്നു. ഇവരെ മുന്‍പ് ബാബിലോണിലെ രാജാവായ നെബൂഖദ്നേസര്‍ തടവുകാരായി ബാബിലോണിലേക്കു കൊണ്ടുവന്നതായിരുന്നു. ഇവര്‍ യെരൂശലേമിലേക്കും യെഹൂദയിലേക്കും മടങ്ങിവന്നു. ഓരോരുത്തരും തങ്ങളുടെ സ്വന്തം പട്ടണത്തിലേക്കു തിരിച്ചു പോയി. 
2 സെരൂബ്ബാബേലിനോടൊപ്പം തിരിച്ചു പോയവര്‍ ഇവരൊക്കെയാകുന്നു: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊര്‍ദെഖായി, ബില്‍ശാന്‍, മിസ്പാര്‍, ബിഗ്വായി, രേഹൂം, ബാനാ. തിരിച്ചുവന്ന യിസ്രായേലുകാരുടെ പേരുകളും സംഖ്യയും ഇനിയും ചേര്‍ക്കുന്നു: 
3 പരോശിന്റെ പിന്‍ഗാമികള്‍ 2172 
4 ശെഫത്യാവിന്റെ പിന്‍ഗാമികള്‍ 372 
5 ആരഹിന്റെ പിന്‍ഗാമികള്‍ 775 
6 യേശുവയുടെയും യോവാബിന്റെയും കുടുംബത്തില്‍പ്പെട്ട പഹത്-മോവാബിന്റെ പിന്‍ഗാമികള്‍ 2812 
7 ഏലാമിന്റെ പിന്‍ഗാമികള്‍ 1254 
8 സത്ഥൂവിന്റെ പിന്‍ഗാമികള്‍ 945 
9 സക്കായിയുടെ പിന്‍ഗാമികള്‍ 760 
10 ബാനിയുടെ പിന്‍ഗാമികള്‍ 642 
11 ബേബായിയുടെ പിന്‍ഗാമികള്‍ 623 
12 അസ്ഗാദിന്റെ പിന്‍ഗാമികള്‍ 1222 
13 അദോനീക്കാമിന്റെ പിന്‍ഗാമികള്‍ 666 
14 ബിഗ്വായിയുടെ പിന്‍ഗാമികള്‍ 2056 
15 ആദീന്റെ പിന്‍ഗാമികള്‍ 454 
16 യെഹിസ്കീയാവിന്റെ കുടുംബത്തിലൂടെയുള്ള ആതേരിന്റെ പിന്‍ഗാമികള്‍ 98 
17 ബോസായിയുടെ പിന്‍ഗാമികള്‍ 323 
18 യോരയുടെ പിന്‍ഗാമികള്‍ 112 
19 ഹാശൂമിന്റെ പിന്‍ഗാമികള്‍ 223 
20 ഗിബ്ബാരിന്റെ പിന്‍ഗാമികള്‍ 95 
21 ബേത്ത്ളേഹെം പട്ടണത്തില്‍ നിന്നുള്ളവര്‍ 123 
22 നെതൊഫാത്ത് പട്ടണത്തില്‍ നിന്നുള്ളവര്‍ 56 
23 അനാഥോത്ത് പട്ടണത്തില്‍ നിന്നുള്ളവര്‍ 128 
24 അസ്മാവെത്ത് പട്ടണത്തില്‍ നിന്നുള്ളവര്‍ 42 
25 കിര്യത്ത്-യെയാരീം, കെഫീരാ, ബെയെറോത്ത് എന്നീ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ 743 
26 രാമാ, ഗേബാ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ 621 
27 മിഖ്മാശ് പട്ടണത്തില്‍ നിന്നുള്ളവര്‍ 122 
28 ബേഥേല്‍, ഹായി പട്ടണത്തില്‍ നിന്നുള്ളവര്‍ 223 
29 നെബോ പട്ടണത്തില്‍ നിന്നുള്ളവര്‍ 52 
30 മഗ്ബീശ് പട്ടണത്തില്‍ നിന്നുള്ളവര്‍ 156 
31 ഏലാം എന്ന മറ്റേ പട്ടണത്തില്‍ നിന്നുള്ളവര്‍ 320 
32 ഹാരീം പട്ടണത്തില്‍ നിന്നുള്ളവര്‍ 320 
33 ലോദ്, ഹാദീദ്, ഓനോ പട്ടണങ്ങളില്‍ നിന്നുള്ളവര്‍ 725 
34 യെരീഹോ പട്ടണത്തില്‍ നിന്നുള്ളവര്‍ 345 
35 സെനായാ പട്ടണത്തില്‍ നിന്നുള്ളവര്‍ 3630 
36 പുരോഹിതന്മാര് ഇവരൊക്കെയാകുന്നു: യേശുവാ കുടുംബത്തിലൂടെയുള്ള യെദയ്യാവിന്റെ പിന്‍ഗാമികള്‍ 973 
37 ഇമ്മേരിന്റെ പിന്‍ഗാമികള്‍ 1052 
38 പശ്ഹൂരിന്റെ പിന്‍ഗാമികള്‍ 1247 
39 ഹാരീമിന്റെ പിന്‍ഗാമികള്‍ 1017 
40 ലേവി ഗോത്രക്കാര്‍ ഇവരാകുന്നു: 
ഹോദവ്യാവ് കുടുംബത്തില്‍നിന്നുള്ള യേശുവാ, കദ്മീയേല്‍ എന്നിവരുടെ പിന്‍ഗാമികള്‍ 74 
41 ഗായകര്‍ ഇവരാകുന്നു: 
ആസാഫിന്റെ പിന്‍ഗാമികള്‍ 128 
42 ആലയത്തിലെ ദ്വാരപാലകന്മാരുടെ പിന്‍ഗാമികള്‍ ഇവരാകുന്നു: 
ശല്ലൂം, ആതേര്‍, തല്മോന്, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിന്‍ഗാമികള്‍ 139. 
43 ആലയത്തിലെ വിശേഷവേലക്കാരുടെ പിന്‍ഗാമികള്‍ ഇവരാകുന്നു: 
44 സീഹാ, ഹസൂഫാ, തബ്ബായോത്ത്, കേരോസ്, സീയാഹാ, പാദോന്‍ 
45 ലെബാനാ ഹഗാബാ, അക്കൂബ്, 
46 ഹാഗാബ്, ശല്‍മായി, ഹാനാന്, 
47 ഗിദ്ദേല്‍, ഗഹര്‍, രെയായാവ്, 
48 രെസീന്‍, നെക്കോദാ, ഗസ്സാം, 
49 ഉസ്സാ, പാസേഹ, ബേസായി, 
50 അസ്നാ, മെയൂന്യര്‍, നെഫീസ്യര്‍, 
51 ബക്ക്ബൂക്ക്, ഹക്കൂഫാ, ഹര്‍ഹൂര്‍, 
52 ബസ്ളൂത്ത് മെഹീദ, ഹര്‍ശാ, 
53 ബര്‍ക്കോസ്, സീസെരാ, തേമാഹ്, 
54 നെസീഹാ, ഹതീഫാ. 
55 ശലോമോന്റെ ഭൃത്യന്മാരുടെ പിന്‍ഗാമികള്‍ ഇവരാകുന്നു: 
സോതായി, ഹസോഫേരെത്ത്, പെരൂദാ, 
56 യാലാ, ദര്ക്കോണ്, ഗിദ്ദേല്‍, 
57 ശെഫത്യാവ്, ഹത്തീല്‍, പോക്കേരെത്ത് ഹസ്സെബയീം, ആമി. 
58 ആലയത്തിലെ ജോലിക്കാരും ശലോമോന്റെ ഭൃത്യന്മാരുടെ പിന്‍ഗാമികളും 392. 
59 ഏതാനുംപേര്‍ തേല്‍മേലെഹ്, തേല്-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ പട്ടണങ്ങളില്‍നിന്ന് യെരൂശലേമിലേക്കു വന്നു. പക്ഷെ അവര്‍ക്ക് തങ്ങള്‍ യിസ്രായേല്കുടുംബക്കാരാണെന്നു തെളിയിക്കുവാനായില്ല: 
60 ദെലായാവ്, തൊബീയാവ്, നെക്കോദാ എന്നിവരുടെ പിന്‍ഗാമികള്‍ 652 
61 പുരോഹിതന്മാരുടെ കുടുംബത്തില്‍നിന്ന്: 
ഹബയ്യാവ്, ഹക്കോസ് ബര്‍സില്ലായി (ഗിലെയാദിലെ ബര്‍സില്ലായിയുടെ മകളെ ഒരാള്‍ വിവാഹം ചെയ്താല്‍ അയാളെയും ബര്‍സില്ലായിയുടെ പിന്‍ഗാമിയായിട്ടാണു കരുതുക.) എന്നിവരുടെ പിന്‍ഗാമികള്‍. 
62 ഇവര്‍ തങ്ങളുടെ കുടുംബചരിത്രത്തിനായി പരതിയെങ്കിലും കണ്ടെത്താനായില്ല. പുരോഹിതന്മാരായി സേവനം ചെയ്യാന്‍, തങ്ങളുടെ പൂര്‍വ്വികര്‍ പുരോഹിതന്മാരായിരുന്നുവെന്നു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിനാല്‍ അവര്‍ക്കു പുരോഹിതന്മാരായി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞില്ല. അവരുടെ പേരുകള്‍ പുരോഹിതരുടെ പട്ടികയില്‍ ചേര്‍ക്കപ്പെട്ടിരുന്നില്ല. 
63 ഇവര്‍ വിശുദ്ധഭക്ഷണമൊന്നും കഴിക്കരുതെന്ന് രാജ്യാധികാരി ഉത്തരവിട്ടു. എന്തുചെയ്യണമെന്നു ദൈവത്തോടു ചോദിക്കാന്‍ ഊരീമും തുമ്മീമും ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു പുരോഹിതനെത്തുന്നതുവരെ അവര്‍ക്ക് ആ ഭക്ഷണത്തില്‍ ഒന്നും ഭക്ഷിക്കാന്‍ കഴിഞ്ഞില്ല. 
64-65 തിരികെ വന്ന സംഘത്തില്‍ എല്ലാം കൂടി 42,360 പേരുണ്ടായിരുന്നു. അവരുടെ 7,337 ഭൃത്യന്മാരും ഭൃത്യകളും ഇതില്‍ പെട്ടിരുന്നില്ല. 200ഗായകന്മാരും ഗായികമാരും അവര്‍ക്കൊപ്പം ഉണ്ടായിരുന്നു. 
66-67 736കുതിരകള്‍, 245കോവര്‍ കഴുതകള്‍, 435ഒട്ടകങ്ങള്‍, 6,720 കഴുതകള്‍ എന്നിവയും അവര്‍ക്കുണ്ടായിരുന്നു. 
68 ആ സംഘം യെരൂശലേമില്‍ യഹോവയുടെ ആലയത്തിലെത്തി. അപ്പോള്‍ അവരുടെ കുടുംബനാഥന്മാര്, യഹോവയുടെ ആലയം പണിയാനുള്ള തങ്ങളുടെ സമ്മാനങ്ങള്‍ നല്കി. നശിപ്പിക്കപ്പെട്ട ആലയം നിന്നിരുന്ന അതേ സ്ഥലത്തുതന്നെ അവര്‍ക്ക് ആലയം പണിയണമായിരുന്നു. 
69 അവര്‍ തങ്ങളാലാവുന്നത്ര സാധനങ്ങള്‍ നല്കി. ആലയം പണിയാന്‍ അവര്‍ നല്കിയ സാധനങ്ങള്‍ ഇവയൊക്കെയാണ്: 1,100 പൌണ്ട് സ്വര്‍ണ്ണം, 5000 മീനാ വെള്ളി, പുരോഹിതരുടെ നൂറു വസ്ത്രങ്ങള്‍. 
70 അങ്ങനെ പുരോഹിതരും ലേവ്യരും മറ്റേതാനും ചിലരും യെരൂശലേമിലേക്കും ചുറ്റുമുള്ള സ്ഥലങ്ങളിലേക്കും നീങ്ങി. ആലയത്തിലെ ഗായകര്‍, ദ്വാരപാലകന്മാര്, ആലയവേലക്കാര് എന്നിവര്‍ ആ സംഘത്തിലുണ്ടായിരുന്നു. മറ്റ് യിസ്രാ.യേലുകാര്‍ അവരവരുടെ സ്വന്തം പട്ടണങ്ങളില്‍ താമസിച്ചു.