അമ്മോനിനെതിരെയുള്ള പ്രവചനം 
25
1 യഹോവയുടെ അരുളപ്പാട് എനിക്കു ണ്ടായി. അവന് പറഞ്ഞു. 
2 “മനുഷ്യ പുത്രാ, അമ്മോന്യരുടെ നേരെ നോക്കി എനി ക്കുവേണ്ടി അവര്‍ക്കെതിരെ പ്രവചിക്കുക. അമ്മോന്യരോടു പറയുക, ‘എന്‍െറ യജമാന നായ യഹോവയുടെ അരുളപ്പാട് ശ്രദ്ധിച്ചു കേള്‍ക്കുക! 
3 എന്‍െറ യജമാനനായ യഹോവ പറയുന്നു, എന്‍െറ വിശുദ്ധദൈവാലയം മലിന മാക്കിയപ്പോള്‍ നിങ്ങള്‍ ആഹ്ലാദിച്ചു. യിസ്രാ യേല്ദേശം ശൂന്യമാക്കപ്പെട്ടപ്പോഴും യെഹൂദ ക്കാര് പ്രവാസികളായപ്പോഴും നിങ്ങള്‍ ആഹ്ലാ ദിച്ചു. 
4 ആയതിനാല്‍ നിങ്ങളെ ഞാന്‍ കിഴക്കു നിന്നുള്ളവര്‍ക്കു കൊടുക്കും. അവര്‍ നിങ്ങളുടെ ദേശം കയ്യടക്കുകയും അവിടെ അവരുടെ സൈ ന്യം കൂടാരങ്ങളടിക്കുകയും ചെയ്യും. അവര്‍ നിങ്ങളുടെ നടുക്കുജീവിക്കും. അവര്‍ നിങ്ങ ളുടെ ഫലങ്ങള്‍ തിന്നുകയും നിങ്ങളുടെ പാല് കുടിക്കുകയും ചെയ്യും. 
5 “ഞാന്‍ രബയെ ഒട്ടകങ്ങള്‍ക്കുള്ള മേച്ചില്‍ സ്ഥലവും അമ്മോനെ ആടുകളുടെ മേച്ചില്‍പ്പു റവുമാക്കും. അപ്പോള്‍ നിങ്ങളറിയും ഞാനാണ് യഹോവ എന്ന്. 
6 യഹോവ പറയുന്നു, യിസ്രാ യേലിന്‍െറ വിനാശത്തില്‍ നിങ്ങള്‍ ആഹ്ലാദി ച്ചു. നിങ്ങള്‍ കൈകൊട്ടിയും നിലത്തു ചവി ട്ടിയും തിമിര്‍ത്തു. യിസ്രായേല്ദേശത്തെ നിങ്ങള്‍ പുച്ഛിച്ചു രസിച്ചു. 
7 അതുകൊണ്ട് നിങ്ങളെ ഞാന്‍ ശിക്ഷിക്കും. നിങ്ങള്‍ യുദ്ധ ത്തില്‍ സൈന്യം കവരാറുള്ളവിലപിടിച്ച വസ്തുക്കള്‍പോലെ ആയിത്തീരും. നിങ്ങളെ ഞാന്‍ മറ്റു രാജ്യങ്ങളില്‍നിന്നും വേര്‍പെടുത്തും. വിദൂരദേശങ്ങളില്‍ നിങ്ങള്‍ മരിക്കും. നിങ്ങ ളുടെ രാജ്യത്തെ ഞാന്‍ നശിപ്പിക്കും. അപ്പോള്‍ ഞാനാണ് യഹോവ എന്ന് നിങ്ങളറിയും.’” 
മോവാബിനും സേയീരിനും എതിരെയുള്ള പ്രവചനം 
8 എന്‍െറ യജമാനനായ യഹോവ പറയുന്നു, “മോവാബും സേയീരും പറയുന്നു, ‘നോക്കൂ, യെഹൂദാഗൃഹം മറ്റേതു രാഷ്ട്രവും പോലെ തന്നെയേ ഉള്ളൂ’ എന്ന്. 
9 മോവാബിന്‍െറ പാര് ശ്വം ഞാന്‍ തുറന്നിടും- അതിന്‍െറ അതിര്‍ത്തി കളില്‍ തേജസ്സോടെ ഇരിക്കുന്ന ബേത്ത്-യെശീ മോത്ത്, ബാല്‍- മെയോന്‍, കിര്യഥയീം എന്നീ നഗരങ്ങളെ ഞാന്‍ എടുത്തുകളയും. 
10 എന്നിട്ട് മോവാബിനെ ഞാന്‍ അമ്മോന്കാരോടൊപ്പം കിഴക്കുള്ളവര്‍ക്കു കൊടുക്കും. നിങ്ങളുടെ ദേശം അവര്‍ക്കു കിട്ടും. അമ്മോന്യരെ ഞാന്‍ നശി പ്പിക്കും. അമ്മോന്യരെ അപ്പോള്‍ എല്ലാവരും മറക്കും. 
11 അങ്ങനെ മോവാബിനെ ഞാന്‍ ശിക്ഷിക്കും. അപ്പോള്‍ ഞാനാണ് യഹോവ എന്ന അവരറിയും.” 
ഏദോമിനെതിരെയുള്ള പ്രവചനം 
12 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “ഏദോമിലെ ജനം യെഹൂദാകുടുംബ ത്തിനു നേര്‍ക്കു തിരിയുകയും പകരംവീട്ടു കയും ചെയ്തു. അവരോടു പ്രതികാരം ചെയ്ത തിനാല്‍ ഏദോമിലെ ജനം കുറ്റവാളികളാണ്.” 
13 അതുകൊണ്ട് എന്‍െറ യജമാനനായ യഹോവ പറയുന്നു, “ഏദോമിനെ ഞാന്‍ ശിക്ഷിക്കും. ഏദോമിലെ മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ മുടിക്കും. തേമാന്‍ മുതല്‍ ദേദാന്‍ വരെയുള്ള ഏദോംദേശത്തെ മുഴുവനേ ഞാന്‍ ശൂന്യമാ ക്കും. ഏദോമിലെ ജനം യുദ്ധത്തില്‍ കൊല്ലപ്പെ ടും. 
14 എന്‍െറ ജനമായ യിസ്രായേലിനെക്കൊ ണ്ട് ഏദോമിനോടു ഞാന്‍ പകരംവീട്ടും. ഏദോ മിനോടുള്ള എന്‍െറ കോപവും ക്രോധവും അങ്ങനെ യിസ്രായേല്യര്‍ പ്രകടിപ്പിക്കും. ഞാനാണു പ്രതികാരം നിര്‍വഹിച്ചതെന്ന് അ പ്പോള്‍ ഏദോമിലെ ജനം അറിയും.”എന്‍െറ യജമാനനായ യഹോവ ഈ കാര്യങ്ങള്‍ പറ ഞ്ഞു. 
ഫെലിസ്ത്യര്ക്കെതിരെയുള്ള പ്രവചനം 
15 എന്‍െറ യജമാനനായ യഹോവ പറയു ന്നു, “ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു. അവര്‍ അതീവക്രൂരന്മാരും വിദ്വേഷികളുമായി രുന്നു. എന്െറജനത്തെ നശിപ്പിക്കാന്‍ എക്കാല വും നിലനില്‍ക്കുന്ന പക അവര്‍ ഉള്ളില്‍ വച്ചു കൊണ്ടുനടന്നു. 
16 അതുകൊണ്ട് എന്‍െറ യജമാ നനായ യഹോവ പറഞ്ഞു, “ഫെലിസ്ത്യരെ ഞാന്‍ ശിക്ഷിക്കും. അതെ, ക്രേത്യയില് നിന്നുള്ള കുടിയേറ്റക്കാരെ ഞാന്‍ നശിപ്പിക്കും. കടല്‍ത്തീ രവാസികളില് അവശേഷിക്കുന്നവരെ ഞാന്‍ അപ്പാടെ കൊന്നുമുടിക്കും. 
17 അവരോടു ഞാന്‍ വലിയ പ്രതികാരം ചെയ്യും. അവരെ ഒരു പാഠം പഠിപ്പിക്കാന്‍ എന്‍െറ കോപത്തെ ഞാന്‍ അനു വദിക്കും. ഞാനവരോടു പ്രതികാരം നിര്‍വ ഹിക്കുന്പോള് അവരറിയും ഞാനാണ് യഹോവ എന്ന്!”