ജ്ഞാന ഉപദേശങ്ങളുടെ ശേഖരം 
7
1 സല്പേര് സുഗന്ധദ്രവ്യത്തെക്കാള് ശ്രേ ഷ്ഠം. 
ഒരുവന് ജനിച്ച ദിനത്തെക്കാള്‍ ശ്രേഷ്ഠമാണ് അവന് മരിക്കുന്ന ദിവസം. 
2 വിരുന്നിനു പോകുന്നതിലും ശ്രേഷ്ഠമാണ് ശവസംസ്കാരത്തിനു പോകുന്നത്. 
എന്തുകൊ ണ്ടെന്നാല്‍, എല്ലാവരും മരിക്കും. 
ജീവിച്ചിരി ക്കുന്ന ഓരോ വ്യക്തിയും ഇതു സ്വീകരിക്കു കയും വേണം. 
3 വ്യസനമാണ് ചിരിയെക്കാള്‍ ശ്രേഷ്ഠം. 
എന്തുകൊണ്ടെന്നാല്‍, മുഖം ദു:ഖിതമാകു ന്പോള്‍ ഹൃദയം ഉത്തമമാകുന്നു. 
4 ജ്ഞാനി മരണത്തെപ്പറ്റി ചിന്തിക്കുന്നു. 
ഭോ ഷനാകട്ടെ നല്ലകാലം വരുന്നതിനെപ്പറ്റിയും. 
5 ഭോഷനാല് വാഴ്ത്തപ്പെടുന്നതിലും ഭേദം 
ജ്ഞാനിയാല് വിമര്‍ശിക്കപ്പെടുന്നതാണ്. 
6 ഭോഷന്‍െറ ചിരി വെറുംപാഴാണ്. 
അടുപ്പി ലെരിയുന്ന മുള്ളുപോലെ ആണത്. 
മുള്ളു വേഗം കത്തിയ മരും. 
അതിനു മുകളിലെ പാത്രം ചൂടാകുക പോലുമില്ല. 
7 ആരെങ്കിലും പണം കൊടുത്താല്‍ 
ജ്ഞാനി പോലും തന്‍െറ ജ്ഞാനം മറക്കും. 
ആ പണം അവന്‍െറ ധാരണാശക്തിയെ നശിപ്പിക്കുന്നു. 
8 ചില കാര്യങ്ങളുടെ ആരംഭത്തേക്കാള്‍ നല്ലതു 
അതിന്‍െറ അവസാനമാണ്. 
അഹങ്കാരിയും അക്ഷമനുമാകുന്നതിലും ഭേദം 
മാന്യനും ക്ഷമാ ശീലനുമാകുന്നതാണ്. 
9 വേഗത്തില്‍ കോപിക്കരുത്. എന്തുകൊണ്ടെ ന്നാല്, 
കോപിക്കുന്നത് ഭോഷത്തമാണ്. 
10 “‘പഴയ നല്ല കാലത്ത്’ ജീവിതം മെച്ചമായി രുന്നു. 
എന്താണു സംഭവിച്ചത്?”എന്നു പറയരു ത്. 
ആ ചോദ്യം ഉന്നയിക്കാന്‍ ജ്ഞാനം നമ്മെ അനുവദിക്കുന്നില്ല. 
11 സ്വത്തുണ്ടെങ്കില്‍ ജ്ഞാനം നിനക്കു ശ്രേഷ്ഠ മാണ്. യഥാര്‍ത്ഥത്തില്‍ ജ്ഞാനികള്‍ക്ക് ആവ ശ്യത്തിലധികം ധനം കിട്ടും. 
12 ജ്ഞാനത്തിനും പണത്തിനും നിന്നെ സംരക്ഷിക്കുവാന്‍ കഴി യും. എന്നാല്‍ ജ്ഞാനത്തിലൂടെ സന്പാദിക്കുന്ന അറിവാണ് കൂടുതല്‍ ഭേദം. അതിനു നിന്‍െറ ജീവന് രക്ഷിക്കാന്‍ കൂടി കഴിയും! 
13 ദൈവം സൃഷ്ടിച്ചിരിക്കുന്ന കാര്യങ്ങള്‍ നോ ക്കുക. തെറ്റാണെന്നു തോന്നിയാല്‍പ്പോലും നി നക്കതു മാറ്റാന്‍ കഴിയുകയില്ല! 
14 ജീവിതം നല്ല തായിരിക്കുന്പോള് അതാസ്വദിക്കുക. പക്ഷേ ജീവിതം ദുരിതമയമാകുന്പോള് ദൈവം നമുക്കു നല്ല കാലവും കഷ്ടകാലവും തരുന്നുണ്ടെന്ന് ഓര്‍മ്മിക്കുക. ഭാവിയില്‍ എന്തുണ്ടാകുമെന്ന് ആര്‍ക്കും അറിയുകയുമില്ല. 
മനുഷ്യന് ഉത്തമനാകാന്‍ കഴിയില്ല 
15 എന്‍െറ ഹ്രസ്വജീവിതത്തിനിടയില്‍ ഞാനെല്ലാം കണ്ടു. നല്ലവര്‍ ചെറുപ്പത്തിലേ മരിക്കുന്നതു ഞാന്‍ കണ്ടു. ദുഷ്ടന്മാര് വളരെ ക്കാലം ജീവിക്കുന്നതും. 
16-17 പിന്നെന്തിനാണ് സ്വയം വധിക്കുന്നത്? വളരെ നീതിമാനോ ദുഷ്ടനോ ആകരുത്. വലിയ ജ്ഞാനിയോ വലിയ ഭോഷനോ ആകരുത്. കാലമെത്തു മ്മുന്പ് എന്തിനാണു മരിക്കുന്നത്. 
18 ഇതും അതും കുറേശ്ശെയാകാന് ശ്രമിക്കുക. ദൈവത്തിന്‍െറ ഭക്തര്‍ പോലും കുറച്ചു നന്മ യും കുറച്ചു തിന്മയും ചെയ്യും. 
19-20 എപ്പോഴും നന്മ ചെയ്യുന്ന, പാപമൊന്നും ചെയ്യാത്ത, ഒരു നീതിമാനും ഈ ഭൂമിയില്‍ തീര്‍ച്ചയായുമില്ല. 
ജ്ഞാനം ഒരുവന് ശക്തി നല്കുന്നു. ഒരു ജ്ഞാനി, നഗരത്തിലെ പത്തു ഭോഷനേതാക്ക ളെക്കാള്‍ ഭേദമാണ്. 
21 മനുഷ്യര്‍ പറയുന്ന എല്ലാക്കാര്യങ്ങള്‍ക്കും ചെവിയോര്‍ക്കേണ്ടതില്ല. നിന്‍െറ തന്നെ ബാല്യക്കാരന്‍ നിന്നെപ്പറ്റി ദുഷിച്ചു പറയു ന്നതു നീ കേള്‍ക്കാനിടയായേക്കാം: 
22 പല പ്രാവശ്യം നീയും അന്യരെ ദുഷിച്ചു സംസാ രിച്ചിട്ടുണ്ടെന്ന കാര്യം നിനക്കറിയുകയും ചെയ്യാം. 
23 ഇക്കാര്യങ്ങളെയെല്ലാം പറ്റി എന്‍െറ ജ്ഞാന മുപയോഗിച്ചു ഞാന്‍ ചിന്തിച്ചിട്ടുണ്ട്. സത്യ മായും ജ്ഞാനിയായിരിക്കാന്‍ ഞാനാഗ്രഹിച്ചു. എന്നാലത് അസാദ്ധ്യമായിരുന്നു. 
24 കാര്യങ്ങ ളൊക്കെ ഇങ്ങനെയായത് എന്തുകൊണ്ടെന്നു മനസ്സിലാക്കാന്‍ എനിക്കു കഴിയുന്നില്ല. അതു മനസ്സിലാക്കാന്‍ ആര്‍ക്കും വിഷമമാണ്. 
25 സത്യ മായ ജ്ഞാനം കണ്ടെത്താന്‍ ഞാന്‍ പഠിക്കുക യും കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. എല്ലാറ്റിനും ഒരു കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. ഞാനെന്തു പഠിച്ചു? ദുഷ്ടനാകുന്നതു ഭോഷത്തവും ഭോഷന് ചമയുന്നതു ഭ്രാന്തുമാ ണെന്നു ഞാന്‍ മനസ്സിലാക്കി. 
26 ചില സ്ത്രീകള്‍ കെണികള്പോലെ അപ കടകരമാണെന്നും ഞാന്‍ കണ്ടു. അവരുടെ ഹൃദ യങ്ങള്‍ വലകള്പോലെ, അവരുടെ കൈകള്‍ ചങ്ങലകള്പോലെയും. ആ സ്ത്രീകളുടെ പിടിയില്‍പ്പെടുന്നത് മരണത്തെക്കാള്‍ മോശ മാണ്. ദൈവത്തെ പിന്തുടരുന്നവന് ആ സ്ത്രീ കളില്‍ നിന്നകന്നു നില്ക്കും. പക്ഷേ പാപി അവരുടെ പിടിയിലകപ്പെടും. 
27-28 ഗുരു പറയുന്നു, “എനിക്കെന്തുത്തരം കണ്ടെത്താമെന്നറിയാന്‍ ഇക്കാര്യങ്ങളെല്ലാം ഞാന്‍ ഒരുമിച്ചു ചേര്‍ത്തു. ഞാനിപ്പോഴും ഉത്ത രങ്ങള്‍ക്കായി കാക്കുകയാണ്. എന്നാല്‍ ഞാനി തു കണ്ടെത്തി. ആയിരം മനുഷ്യരില്‍ നീതിമാ നായ ഒരു പുരുഷനെ ഞാന്‍ കണ്ടെത്തി. പക്ഷേ നല്ലവളായ ഒരു സ്ത്രീയെ കണ്ടെത്താനായില്ല. 
29 “ഞാന്‍ പഠിച്ച ഒരു നല്ല കാര്യമുണ്ട്: ദൈവം മനുഷ്യരെ നല്ലവരായി സൃഷ്ടിച്ചു. പക്ഷേ അവര്‍ തിന്മയിലേക്കു പലവഴികളും കണ്ടെത്തി.”