പഴുത്ത പഴത്തിന്‍െറ ദര്‍ശനം 
8
1 എന്‍െറ യജമാനനായ യഹോവ എനിക്കു കാട്ടിത്തന്നത് ഇതാകുന്നു: ഒരു കുട്ടപഴുത്ത പഴം. 
2 യഹോവ എന്നോടു പറഞ്ഞു, “ആമോ സേ നീ കാണുന്നതെന്ത്?” 
ഞാന്‍ പറഞ്ഞു, “ഒരു കുട്ട പഴുത്ത പഴം.” 
അപ്പോള്‍ യഹോവ എന്നോടു പറഞ്ഞു, “എന്‍െറ ജനമായ യിസ്രായേലിന്‍െറ അന്ത്യം എത്തിക്കഴിഞ്ഞു, ഇനിയും ഞാന്‍ അവരുടെ പാപങ്ങള്‍ കണ്ടില്ലെന്നു നടിക്കില്ല. 
3 ആ ദിവ സം ആലയത്തിലെ പാട്ടുകള്‍ നിലവിളിയായി ത്തീരും എന്ന് എന്‍െറ യജമാനനായ യഹോവ പറയുന്നു. ശവങ്ങള് എന്പാടുമുണ്ടാകും. അവ നാലുപാടും ചിതറിക്കിടക്കുന്നുണ്ടാകും. ശബ്ദി ക്കരുത്!” 
യിസ്രായേലിലെ കച്ചവടക്കാര്‍ക്കു പണമുണ്ടാക്കുന്നതില്‍ 
മാത്രമേ താല്പര്യമുള്ളു 
4 എളിയവരെ കാല്ക്കീഴിലിട്ടു ചവിട്ടുകയും 
രാജ്യത്ത് ദരിദ്രരെ കൊന്നൊടുക്കുകയും ചെയ്യു ന്നവരേ, ഇതു കേള്‍ക്കുക; 
5 “ഞങ്ങള്‍ക്കു ധാന്യം വില്‍ക്കുന്നതിന് 
അമാ വാസിആഘോഷങ്ങള് എപ്പോള്‍ കഴിയും, 
നമ്മുടെ പണ്ടകശാലകള്‍ തുറന്ന് ധാന്യം വില്‍ ക്കുന്നതിന് 
ശബത്ത് എപ്പോള്‍ കഴിയും? 
അപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് അളവു കുറച്ചു കൊടുക്കുകയും 
വിലകൂട്ടുകയും കള്ളത്തുലാ സുകൊണ്ടു പറ്റിക്കുകയും ചെയ്തേക്കാം; 
6 അപ്പോള്‍ ഞങ്ങള്‍ എളിയവരെ വെള്ളിക്കും 
ദരിദ്രരെ ഒരു ജോടി ചെരിപ്പിന്‍െറ വിലയ്ക്കും വാങ്ങുകയും 
തറയില്‍ തൂവിപ്പോയ 
അഴുക്കു ഗോതന്പ് വില്‍ക്കുകയും ചെയ്യും,”എന്നു പറ യുന്നവരേ; 
7 യഹോവ യാക്കോബിന് ഇത്രമാത്രം അവ ന്‍െറ നാമത്തില്‍; യാക്കോബിന്‍െറ അഭിമാനം വാഗ്ദാനം ചെയ്തിട്ടുണ്ട്: 
“അവര്‍ ചെയ്ത ഒരൊറ്റ ദുഷ്പ്രവൃത്തിയും ഞാന്‍ ഒരിക്കലും മറ ക്കയില്ല. 
8 ഇതു കാരണം ഭൂമി വിറയ്ക്കുകയും 
അതി ലുള്ള സകലജീവികളും വിലപിക്കുകയും 
ദേശംമുഴുവനും ഈജിപ്തിലെ നൈല്‍നദിയെ പ്പോലെ ഉയരുകയും 
അങ്ങോട്ടുമിങ്ങോട്ടും ഉല ഞ്ഞതിനുശേഷം വീണ്ടും താഴുകയും ചെയ്യുക യില്ലേ?” 
9 എന്‍െറ യഹോവ പറയുന്നു, 
“ആ സമയത്ത് ഞാന്‍ സൂര്യനെ ഉച്ചയ്ക്കു അസ്തമിപ്പിക്കുക യും 
ഭൂമിയെ പകലില്‍ ഇരുട്ടിക്കുകയും ചെയ്യും. 
10 “നിങ്ങളുടെ ഉത്സവങ്ങളെ മരിച്ചവര്ക്കുവേ ണ്ടിയുള്ള ഒരു വിലാപവേളയായി ഞാന്‍ മാറ്റും. 
നിങ്ങളുടെ പാട്ടുകളെ വിലാപനങ്ങളായും ഞാന്‍ മാറ്റും. 
സകലരിലും ഞാന്‍ വ്യസന വസ്ത്രങ്ങള്‍ ചാര്ത്തിക്കും. 
എല്ലാ തലകളെയും ഞാന്‍ മുണ്ഡനം ചെയ്യിക്കും. 
അതിനെ ഞാന്‍ നിങ്ങളുടെ ഏകപുത്രനുവേണ്ടിയുള്ള വിലാ പം പോലെയും 
അതിന്‍െറ അവസാനം കയ്പു ള്ള ഒരു ദിവസം പോലെയുമാക്കും.” 
ദൈവത്തിന്‍െറ വാക്കിനുവേണ്ടി 
വിശക്കുന്ന ഒരു ഭയങ്കര കഷ്ടകാലം വരുന്നു 
11 എന്‍െറ യഹോവ പറയുന്നു, 
“നോക്കൂ, രാജ്യത്ത് ഞാന്‍ പട്ടിണിവരുത്തു ന്ന 
കാലം അടുത്തിരിക്കുന്നു; 
അപ്പത്തിനു വേണ്ടിയുള്ള വിശപ്പോ 
വെള്ളത്തിനുവേണ്ടി യുള്ള ദാഹമോ അല്ല, 
യഹോവയുടെ വാക്കു കള്‍ കേള്‍ക്കാനുള്ള ആര്‍ത്തി. 
12 അവര്‍ മദ്ധ്യധരണിക്കടല്മുതല് ചാവു കടല്‍വരെയും 
വടക്കുമുതല്‍ കിഴക്കുവരെയും ഉഴന്നു നടക്കും. 
യഹോവയുടെ സന്ദേശം തേടി ക്കൊണ്ട് അവര്‍ പിന്നോട്ടും മുന്നോട്ടും അലയും. 
എന്നാല്‍ അവര്‍ അത് കണ്ടെത്തുകയുമില്ല. 
13 ആ സമയത്ത് സുന്ദരികളായ യുവതികളും യുവാക്കളും 
ബോധംകെട്ടു വീഴും. 
ശമര്യയുടെ തെറ്റിനെപ്പിടിച്ച്* ശമര്യയുടെ തെറ്റിനെ ശമര്യയിലെ പശുക്കുട്ടി ദൈവം. ആണയിടുകയും, 
‘ഹേ, ദാന്‍, നിന്‍െറ ദൈവം ജീവിക്കുന്നത് നേരെ ങ്കില്‍,’ എന്നും 
‘ബേര്‍-ശേബയിലെ ദൈവം ജീവിക്കുന്നത് നേരെങ്കില്‍’ എന്നും ആണയിടുക യും ചെയ്യുന്നവന് 
ഇനി ഒരിക്കലും നിവരാത്ത വണ്ണം 
വീണു പോകും.”