യിസ്രായേലില്‍നിന്ന് നല്ലകാലം 
എടുത്തുപോകും 
6
1 രാഷ്ട്രങ്ങളില്‍ മുഖ്യമായതിലെ “പ്രധാനി കളേ,”“യിസ്രായേല്കുലം”സഹായത്തിനു വേണ്ടി സമീപിക്കുന്നവരേ, സീയോനില്‍ സുഖത്തോടെയും ശമര്യാമലയില്‍ സുരക്ഷാ ബോധത്തോടെയും കഴിയുന്നവര്‍ക്ക് അതെത്ര ഭയങ്കരമായിരിക്കും. 
2 കുറുകെ കല്നെക്കില് ചെന്നു നോക്കുക. പിന്നെ അവിടെ നിന്ന് മഹാനഗരമായ ഹമാ ത്തിലേക്കു പോകുക. പിന്നെ ഫെലിസ്ത്യരുടെ ഗത്തിലേക്കു പോകുക. ഈ രാജ്യങ്ങളേക്കാളെ ല്ലാം മെച്ചമാണോ നിങ്ങള്‍? അല്ലെങ്കില്‍ അവ രുടെ പ്രദേശം നിങ്ങളുടെ പ്രദേശത്തെക്കാള്‍ വിസ്തൃതമാണോ? 
3 വിനാശദിവസത്തെപ്പറ്റി ചിന്തിക്കാന്‍ വിസമ്മതിക്കുകയും അക്രമവാഴ്ചയെ അടുപ്പി ക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് അതെത്ര ഭയങ്ക രമായിരിക്കും. 
4 ആനക്കൊന്പിന്െറ ചിത്രപ്പണിയുള്ള കട്ടിലു കളില്‍ കിടക്കുകയും മഞ്ചങ്ങളില്‍ ആലസ്യ ത്തോടെ ശയിക്കുകയും തിരഞ്ഞെടുത്ത കുഞ്ഞാടുകളെയും പ്രത്യേകം കൊഴുപ്പിച്ച പശുക്കിടാങ്ങളെ തിന്നുകയും ചെയ്യുന്നവര്‍ക്ക് അതെത്ര ഭയങ്കരമായിരിക്കും. 
5 വീണയുടെ നാദത്തിനൊപ്പിച്ചു പാടുന്നവ ര്‍ക്ക് അതെത്ര ഭയങ്കരമായിരിക്കും. ദാവീദിനെ പ്പോലെ അവര്‍ സംഗീതോപകരണങ്ങളില്‍ തങ്ങള്‍ക്കുവേണ്ടി പാട്ടു ക്രമപ്പെടുത്തുന്നു. 
6 വീഞ്ഞുകുടങ്ങളില് നിന്നു കുടിക്കുകയും ഏറ്റവും നല്ല തൈലംകൊണ്ട് തങ്ങളെ പൂശുക യും എന്നാല്‍ യോസേഫിന്‍െറ വിനാശത്തെ പ്പറ്റി ദു:ഖിക്കാതിരിക്കയും ചെയ്യുന്നവര്‍ക്ക് അതെത്ര ഭയങ്കരമായിരിക്കും. 
7 എന്നാല്‍ അവരുടെ നല്ലകാലം അവസാനി ക്കും. അവര്‍ പ്രവാസികളായി അന്യദേശത്തേ ക്കു കൊണ്ടുപോകപ്പെടും. 
8 എന്‍െറ യജമാന നായ യഹോവ സ്വയം ഒരു സത്യം ചെയ്തിരി ക്കുന്നു. സര്‍വശക്തനായ യഹോവയായ ദൈവം പറഞ്ഞത് ഇതാകുന്നു: 
“യാക്കോബിന്‍െറ ഗര്‍വത്തെ ഞാന്‍ വെറു ക്കുന്നു. 
അവന്‍െറ കോട്ടകളെയും ഞാന്‍ വെറു ക്കുന്നു. 
അതുകൊണ്ട് നഗരവും അതിലുള്ള സക ലവസ്തുക്കളും 
ഞാന്‍ ശത്രുക്കളെ ഏല്‍പ്പിക്കും.” 
കുറച്ച് യിസ്രായേലുകാര്‍ ജീവ നോടെ ബാക്കിയാവും 
9 പത്തുപേര്‍ ഒരു വീട്ടില്‍ ജീവനോടെ ബാക്കിയായാല്‍ അവര്‍ മരിക്കും. 
10 ഒരുവന് മരി ക്കുന്പോള്‍ അവന്‍െറ ഏറ്റവും അടുത്ത ബന്ധു വും വേറൊരു ചാര്‍ച്ചക്കാരനും കൂടി അവന്‍െറ അസ്ഥികള്‍ വീട്ടില്‍നിന്നു പുറത്തേക്കു ചുമ ക്കുന്നതിനായി പൊക്കും. അന്നേരം ഒരുവന് വീട്ടിന്‍െറ ഉള്ളറകളിലുള്ള മറ്റേവനോടു ചോദി ക്കും, “ആരെങ്കിലും ഇനിയും നിന്നോടൊപ്പം ഉണ്ടോ?” 
അപ്പോള്‍ അവന് പറയും, “ഇല്ല,…” 
അപ്പോള്‍ ആദ്യത്തേവന്‍ പറയും, “ശബ്ദി ക്കാതെ! എന്തെന്നാല്‍ യഹോവയുടെ നാമം നാം ഉച്ചരിച്ചുകൂടാ.” 
11 എന്നാല്‍ നോക്കിക്കോളൂ, യഹോവ കല്പി ക്കും. 
എന്നിട്ട് വലിയവീടിനെ തുണ്ടങ്ങളായും 
ചെറിയവീടിനെ നുറുക്കുകളായും അവന് ഇടി ച്ചു തകര്‍ക്കും. 
12 കുതിരകള്‍ പാറപ്പുറത്തൂടെ ഓടാറുണ്ടോ? 
ആരെങ്കിലും കാളകളെ പൂട്ടി കടല്‍ ഉഴാറു ണ്ടോ? ഇല്ല. 
പക്ഷെ നിങ്ങള്‍ ന്യായത്തെ വിഷ മായും 
നന്മയുടെ പഴത്തെ കയ്പന്ചെടി യായും മാറ്റിയിരിക്കുന്നു. 
13 ലോ-ദെബാരില്* ലോ-ദെബാര്‍ “ഒന്നുമില്ല” എന്നര്‍ത്ഥമുള്ള ഒരു സ്ഥലനാമം. ആഹ്ളാദിക്കുന്നവര്ക്കും 
“നാം നമുക്കുവേണ്ടി നമ്മുടെ ഊക്കുകൊണ്ട് കര്ന്നയീം പിടിച്ചെടുത്തില്ലേ?” 
എന്നു പറയു ന്നവര്‍ക്കും അതെത്ര ഭയങ്കരമായിരിക്കും. 
14 “ഹേ യിസ്രായേല്‍ഗൃഹമേ, നോക്കിക്കോളൂ, ഞാന്‍ നിങ്ങള്‍ക്കെതിരെ ഒരു പുറംരാഷ്ട്രത്തെ എഴുന്നേല്‍പ്പിക്കും,”എന്ന് സര്‍വശക്തനായ യഹോവയായ ദൈവം പറയുന്നു. “അവര്‍ നിങ്ങളെ ലെബോ- ഹമാത്ത് മുതല്‍ അരാബാ-തോടു വരേയ്ക്കും കഷ്ടപ്പെടുത്തും.”