യിസ്രയേലിനുള്ള താക്കീത് 
3
1 ഹേ! യിസ്രായേല്‍മക്കളേ, ഈജിപ്തുദേശ ത്തുനിന്ന് നിങ്ങളുടെ മുഴുവന്‍ കുടുംബങ്ങ ളെയും കൊണ്ടുവന്ന യഹോവയുടെ നിങ്ങളെ ക്കുറിച്ചുള്ള ഈ സന്ദേശം ശ്രദ്ധിച്ചുകേട്ടാലും: 
2 “ഭൂമിയിലുള്ള സകലരാഷ്ട്രങ്ങളിലുംവച്ച് ഞാന്‍ ഒരു വിശേഷരീതിയില്‍ അറിഞ്ഞിരി ക്കുന്നത് നിങ്ങളെ മാത്രമാണ്. ആ നിങ്ങളാവട്ടെ എനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. അതുകൊ ണ്ട് നിങ്ങളുടെ സകലപാപങ്ങള്ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും.” 
യിസ്രായേലുകാര്ക്കുള്ള ശിക്ഷ 
3 ഒരുമിക്കുവാന്‍ സമ്മതിക്കാതെ 
രണ്ടുപേര്‍ ഒന്നിച്ചു നടക്കാറില്ല! 
4 ഇരകിട്ടാതെ സിംഹം കാട്ടില്‍ ഗര്‍ജ്ജിക്കാറില്ല! 
ഒന്നിനെയും പിടിച്ചി ട്ടില്ലാത്ത യുവസിംഹം ഗുഹയില്‍നിന്ന് അലറാ റില്ല. 
5 അതിനെ കുടുക്കാന്‍ ഇരയൊന്നുമില്ലെ ങ്കില്‍ 
ഒരു പക്ഷി നിലത്തുള്ള കെണിയില്‍ ചെന്നു കുടുങ്ങാറില്ല! 
ഒന്നിനെയും പിടിച്ചിട്ടി ല്ലാത്ത 
ഒരു കെണി നിലത്തുനിന്ന് തെറിച്ചുയ രാറില്ല. 
6 നഗരത്തില്‍ കാഹളം മുഴക്കപ്പെടു ന്പോള്‍ 
ജനങ്ങള്‍ മുന്നറിയിപ്പുകേട്ട് ഭയക്കുന്നു. 
ഒരു നഗരത്തില്‍ ആപത്തു വരുന്പോള്‍ 
യഹോ വയാണതു വരുത്തുന്നത്. 
7 തന്‍െറ ദാസന്മാരായ പ്രവാചകര്‍ക്ക് ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊടു ക്കാതെ എന്‍െറ യജമാനനായ യഹോവ തീര്‍ച്ച യായും യാതൊന്നും ചെയ്യാറില്ല. 
8 ഒരു സിംഹം അലറുന്നുവെങ്കില് ജനങ്ങള്‍ പേടിക്കും. യഹോ വ അരുളിച്ചെയ്യുന്നുവെങ്കില് പ്രവാചകന്മാര് പ്രവചിക്കും. 
9 അസ്തോദിലെ അരമനകളിലുള്ളവരോടും ഈജിപ്തുദേശത്തിലെ അരമനകളിലുള്ളവ രോടും ഇതു പറയുക. “ശമര്യയിലെ മലകളില്‍ ഒത്തുകൂടി അതിനകത്തെ കലക്കങ്ങളും ജനം മറ്റുള്ളവരെ എങ്ങനെ പിഡിപ്പിക്കുന്നുവെന്നും കാണുക. 
10 “ഈ ജനങ്ങള്‍ക്ക് എങ്ങനെ നേരായ മാര്‍ഗ്ഗത്തില്‍ ജീവിക്കണമെന്നറിയില്ല. പണം അവരുടെ അരമനകളില്‍ സ്വരൂപിച്ചുവക്കേണ്ട തിനായി അവര്‍ കൊള്ളയിലും അക്രമത്തിലും ഏര്‍പ്പെടുന്നു.”എന്നു യഹോവ അരുളിച്ചെയ്യു ന്നതായി അവരോടു പറയുക. 
11 അതുകൊണ്ട് യഹോവ പറയുന്നത് ഇതാ കുന്നു: “ഒരു ശത്രു നിന്‍െറ ദേശം വളയുകയും നിന്‍െറ രക്ഷകള്‍ തകര്‍ക്കുകയും നിന്‍െറ അരമ നകള്‍ കൊള്ളയടിക്കുകയും ചെയ്യും.” 
12 യഹോവ പറയുന്നത് ഇതാകുന്നു: 
“ഒരു ആട്ടിടയന് സിംഹത്തിന്‍െറ വായില്‍ നിന്ന് 
രണ്ടു കാലുകളോ ചെവിയുടെ ഒരു കഷണമോ രക്ഷപ്പെടുത്തുന്നത് ഏതുപോലെ യോ 
അതേപോലെ ശമര്യയില്‍ പാര്‍ക്കുന്ന യിസ്രായേല്‍മക്കള്‍ ‘രക്ഷപ്പെടും;’ 
മഞ്ചത്തിന്െറ ഒരു മൂലയും 
കട്ടില്ക്കാലിന്െറ ഒരു ചീന്തും. അത്രമാത്രം.” 
13 “ശ്രദ്ധിച്ചുകേള്‍ക്കുകയും യാക്കോബിന്‍െറ കുടുംബത്തിനെതിരെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുക. സര്‍വശക്തനും എന്‍െറ യജമാനനും യഹോവയുമായ ദൈവത്തിന്‍െറ സന്ദേശം ഇതാകുന്നു. 
14 യിസ്രായേലിനെ അതിന്‍െറ അതിക്രമങ്ങള്‍ക്കു ഞാന്‍ ശിക്ഷിക്കുന്പോള്‍ ബേഥേലിന്‍െറ യാഗപീഠങ്ങളെ ഞാന്‍ ശിക്ഷി ക്കും. യാഗപീഠത്തിന്‍െറ കോണുകളെ മുറിക്കു കയും അവ നിലത്തുവീഴുകയും ചെയ്യും. 
15 ശിശിരഗൃഹങ്ങളും ഗ്രീഷ്മഗൃഹങ്ങളും ഒരു പോലെ ഞാന്‍ നശിപ്പിക്കും. ആനക്കൊന്പി ന്‍െറ ചിത്രപ്പണിയുള്ള ഗൃഹങ്ങളും നശിപ്പിക്കും. അങ്ങനെ ഒട്ടു വളരെ ഗൃഹങ്ങള്‍ തകര്‍ന്നടിയും.”ഇതായിരുന്നു യഹോവയുടെ സന്ദേശം.